Today: 30 Dec 2024 GMT   Tell Your Friend
Advertisements
യുഎഇയില്‍ തൊഴില്‍ വിസയെടുക്കുന്നതിന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു
Photo #1 - Gulf - Otta Nottathil - uae_health_visa_insurance
ദുബായ്: അടുത്ത വര്‍ഷം മുതല്‍ യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ വിസ ലഭിക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ദുബായിലും അബുദാബിയിലും നേരത്തെ തന്നെ ഇതു നിര്‍ബന്ധമായിരുന്നു.

ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് ഇനി വിസയെടുക്കാന്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നത്. 2024 ജനുവരി ഒന്നിനു മുന്‍പ് ലഭിച്ച സാധുവായ വര്‍ക്ക് പെര്‍മിറ്റുള്ള ജീവനക്കാര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. എന്നാല്‍, അവരുടെ താമസ വിസ പുതുക്കേണ്ട സമയമാകുമ്പോള്‍ അവര്‍ക്കും ഇത് നിര്‍ബന്ധമാകും.

രാജ്യത്തെ തൊഴില്‍ മേഖലയിലെ സമഗ്ര നവീകരണം എന്ന സുപ്രധാന ലക്ഷ്യത്തിലേക്കുള്ള ചുവട് വയ്പ്പാണിതെന്ന് മന്ത്രാലയത്തിലെ തൊഴില്‍ സ്വദേശിവത്കരണ ഓപ്പറേഷന്‍സ് അണ്ടര്‍ സെക്രട്ടറി ഖലീല്‍ അല്‍ ഖൂരി പറഞ്ഞു.

തൊഴിലാളി സംരക്ഷണ പരിപാടി, തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി, സമ്പാദ്യ പദ്ധതി എന്നിവ ഉള്‍പ്പെടുന്ന സംയോജിത സാമൂഹിക സംരക്ഷണ സംവിധാനം വികസിപ്പിക്കുന്നതിനുള്ള സമഗ്രമായ കാഴ്ചപ്പാടിന്‍റെ ഭാഗമാണിത്. ഈ ശ്രമങ്ങള്‍ സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും എല്ലാ തൊഴിലാളികള്‍ക്കും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള യുഎഇ യുടെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പ്ളാന്‍ പ്രതിവര്‍ഷം 320 ദിര്‍ഹം മുതലാണ് തുടങ്ങുന്നത്. നിലവില്‍ അബുദാബിയിലും ദുബായിലും ഉള്ളതിനേക്കാള്‍ കുറവാണ് പ്രീമിയം തുക.

ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകള്‍ കുറയ്ക്കുന്നതിലൂടെ ഇത് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കുമുള്ള പുതിയ അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ണായക ചുവടുവയ്പ്പാണെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്ററംസ്, പോര്‍ട്ട് സെക്യൂരിറ്റിയുടെ ഐഡന്‍റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സയീദ് സലേം ബല്‍ഹാസ് അല്‍ ഷംസി പറഞ്ഞു.
- dated 17 Dec 2024


Comments:
Keywords: Gulf - Otta Nottathil - uae_health_visa_insurance Gulf - Otta Nottathil - uae_health_visa_insurance,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us